കുവൈറ്റിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരായ പ്രവാസികൾ
കുവൈറ്റിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരായ പ്രവാസികൾ ഉണ്ടെന്നു അധികൃതർ . പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, പത്ത് ലക്ഷത്തി ഏഴായിരത്തി തൊള്ളായിരത്തി അറുപത്തി ഒന്ന് ഇന്ത്യക്കാരാണ് രാജ്യത്തുള്ളതെന്ന് വ്യക്തമാക്കുന്നു. ഈ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ.
2023 ൽ നിന്നും 0.7% വർധനവാണ് ഇന്ത്യക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. സ്വദേശികളുടെ എണ്ണം പതിനഞ്ചു ലക്ഷത്തി അറുപത്തി ഏഴായിരത്തിലധിവും വരുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യക്കാർ കഴിഞ്ഞാൽ ആറു ലക്ഷത്തി അൻപത്തി ഏഴായിരം ജനസംഖ്യയുള്ള ഈജിപ്തുകാരാണ് കുവൈറ്റിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തുടർന്ന് ബംഗ്ളാദേശ്, ഫിലിപ്പൈൻസ് സ്വദേശികളും രണ്ടു ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രവാസി സമൂഹമാണെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്ത്‌വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.