കോഴിക്കോട്ട് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; പിതാവിന്റെ പരാതിയില്‍ കേസെടുത്തു
കോഴിക്കോട്ട് തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. പിതാവിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് ടൗണ്‍ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രിയിലാണ് കുഞ്ഞിനെ കുപ്പിയുടെ അടുപ്പ് തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു. മാതാവിന്‍റെ വീട്ടിൽനിന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവന്നത്.
ഇവരുടെ ആദ്യ കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോൾ മുലപ്പാൽ കുടുങ്ങി മരിച്ചിരുന്നു.