ഡൽഹിയിൽ കനത്ത ജാഗ്രത : പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കണക്കിലെടുത്തു
ന്യൂഡൽഹി: ഇസ്രയേൽ ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദേശം. ഇസ്രയേൽ എംഎസിക്ക് മുന്നിൽ ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു.ജൂത വിഭാഗക്കാർ താമസിക്കുന്ന സ്ഥലങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ നടപടികൾ സ്വീകരിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.