യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താത്പര്യങ്ങൾക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താത്പര്യങ്ങൾക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണം. ഇക്കാര്യത്തിൽ സമവായം ഇല്ലാത്തത് ഭീകരർ മുതലെടുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദ ആക്രമണങ്ങൾ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നതെന്നും മോദി പറഞ്ഞു. നേരത്തെ ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഇന്ത്യ ഇസ്രായേലിന് ഒപ്പമാണെന്ന നിലപാടാണ് മോദി സ്വീകരിച്ചിരുന്നത്. അതേസമയം പലസ്തീനെ കുറിച്ചുള്ള ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര പലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും എന്നാൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്നലെ പറഞ്ഞിരുന്നു.