മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം . റോഡിൽ മരം വെട്ടിയിട്ട് ഗതാഗതം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം ചിന്നക്കനാൽ സിങ്കുകണ്ടത് 12 പേരുടെ കൈവശം ഉള്ള ഭൂമിയാണ് ഒഴുപ്പിയ്ക്കുന്നത്.മുൻപ് നോട്ടീസ് നൽകിയ 12 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനായി ബോർഡ് സ്ഥാപിയ്ക്കുന്നതിനുള്ള നടപടികളാണ് ദൗത്യ സംഘം ആരംഭിച്ചത്. നിലവിൽ ഈ കുടുംബങ്ങൾ സിങ്കുകണ്ടത് റിലെ സമരം നടത്തി വരികയായിരുന്നു. നടപടികൾക്കായി എത്തിയ സംഘതിന് ഗതാഗത തടസം സൃഷ്ടിച്ച് നാട്ടുകാർ റോഡിൽ മരം മുറിച്ചിട്ടു .ജനകിയ പ്രതിഷേധത്തിന് സാധ്യത ഉള്ളതിനാൽ പോലിസ് അകമ്പാടിയിലാണ് ഒഴുപ്പിയ്ക്കൽ നടപടി. സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴുപ്പിയ്ക്കുന്നത്. വൻകിട കൈയേറ്റങ്ങൾ ഒഴുപിയ്ക്കാതെ കർഷകരെ കുടിയിറക്കാനുള്ള നിക്കതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.