ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം : 70 പേർ കൊല്ലപ്പെട്ടു
ക്രിസ്മസ് തലേന്നും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അൽ മഗാസി, ബുറൈജ് അഭയാർഥി ക്യാമ്പുകൾക്ക് നേരെ നടന്ന വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ കൂട്ടക്കൊല എന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം വിശേഷിപ്പിച്ചത്. തെക്കൻ ഗാസയിൽ വ്യാപകമായി നടന്ന ഇസ്രായേൽ ആക്രമണങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ ഗാസക്ക് ഐക്യദാർഢ്യം അറിയിച്ചിരുന്നു. ഹൃദയം ബെത്‌ലഹേമിലാണെന്ന് മാർപാപ്പ പറഞ്ഞു. യേശുവിന്റെ ജന്മസ്ഥലം യുദ്ധത്തിനാൽ സമാധാനം ഇല്ലാതായി എന്നും മാർപാപ്പ പറഞ്ഞിരുന്നു.