അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

Spread the love

അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങൾക്ക് തയ്യാറെടുക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്ജി20 ഇന്ത്യയിൽ നടത്താൻ കഴിഞ്ഞത് നേട്ടമാണ്. ഇന്ത്യയുടെ നയതന്ത്ര മികവ് ലോകം കണ്ടതാണ്. ക്ഷേത്രങ്ങളിൽ അടക്കം ഏതെങ്കിലും തരത്തിലുള്ള വിവേചനം ബാക്കിയുണ്ടെങ്കിൽ അത് അവസാനിപ്പിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ചിന്തിച്ച് വോട്ട് ചെയ്യണം. ആരാണ് നല്ല കാര്യങ്ങൾ ചെയ്യുന്നതെന്ന് ആലോചിച്ച് വോട്ട് ചെയ്യണം. ദീർഘനാളത്തെ അനുഭവം ജനങ്ങളുടെ മുന്നിലുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു2024 ജനുവരി 22നാകും അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തുക. ജനുവരി 14 മുതൽ പ്രതിഷ്ഠ പൂജകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിർമാണ ജോലികൾ ഡിസംബറോടെ പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *