ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന്റെ ചില നടപടികൾ : അവർക്ക് തന്നെ തിരിച്ചടിയാകുമെന്ന് ബരാക് ഒബാമ

Spread the love

ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന്റെ ചില നടപടികൾ അവർക്ക് തന്നെ തിരിച്ചടിയായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ. സംഘർഷത്തിൽ ഒറ്റപ്പെട്ട് പോയ ഗാസയിലെ ജനങ്ങൾക്ക് ശുദ്ധജലവും ഭക്ഷണവും നിഷേധിക്കുന്നത് പോലുള്ള നടപടികൾക്കെതിരെയാണ് ഒബാമയുടെ മുന്നറിയിപ്പ്. ഇസ്രായേലിനോടുള്ള പലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായി തുടരുന്നതിന് ഇത്തരം നടപടികൾ ഇടയാക്കും. ഇസ്രായേലിന് ലോകരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ ഇടിയാനും ഇത് കാരണമാകുമെന്നും ഒബാമ പറഞ്ഞു. യുദ്ധമുഖത്ത് നഷ്ടമാകുന്ന മനുഷ്യ ജീവനുകൾ അവഗണിക്കുന്ന ഇസ്രായേലിന്റെ ഏത് യുദ്ധതന്ത്രവും ആത്യന്തികമായി അവർക്ക് തന്നെ വിനയാകും. ഈ മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീർഘകാല ശ്രമങ്ങൾ വഴി തെറ്റാനും ഈ നടപടികൾ ഇടയാക്കുമെന്നും ഒബാമ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *