രാജ്ഭവനില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍
കേരളാ ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഇതാദ്യമായാണ് രാജ്ഭവനില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്നത്.നിരവധി കുരുന്നുകളുടെ നാവില്‍ ഗവര്‍ണ്ണര്‍ ആദ്യാക്ഷരം കുറിച്ചു. ഓം ഹരി: ശ്രീ ഗണപതയേ നമ:അവിഘ്‌നമസ്തു എന്ന് ദേവനാഗരി ലിപിയില്‍ ആണ് ഗവര്‍ണ്ണര്‍ കുട്ടികളുടെ നാവില്‍ എഴുതിയത്.ഓം, അ, ആ എന്നിവ മലയാളത്തിലും എഴുതി. അറബിയില്‍ കൂടി എഴുതാന്‍ താത്പര്യം കാട്ടിയ കുട്ടികളെ അറബിയിലും എഴുതിച്ചു. ആദ്യം അറബിയിലെ ആദ്യക്ഷരവും ദൈവനാമത്തില്‍ വായിക്കൂക എന്നര്‍ത്ഥം വരുന്ന വരിയുമാണ് എഴുതിയത്.