തലസ്ഥാനത്ത് സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ കനത്ത മഴ നനഞ്ഞും ശക്തമായ പ്രതിഷേധം
തിരുവനന്തപുരം :തലസ്ഥാനത്ത് സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ കനത്ത മഴ നനഞ്ഞും ശക്തമായ പ്രതിഷേധം. തലസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ റോഡിൽ ഉരുണ്ടുകൊണ്ടാണ് സി.പി.ഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ പ്രതിഷേധം നടത്തിയത്. കനത്ത മഴ പെയ്തിട്ടും പിന്തിരിയാതെ കൂട്ടമായി നിയമനം ആവശ്യം സർക്കാരിന് നേരെ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്യോർഗാർത്ഥികൾ സമരം നടത്തിയത്. കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്ന 13,975 പേരുടെ പട്ടികയിൽ 4029 പേർക്കാണ് സർക്കാർ നിയമനം നൽകിയത്. 9946 പേരുടെ ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. രണ്ടുമാസമായി ഉദ്യോർ ഗാർത്ഥികൾ പല തരത്തിലുള്ള സമരമുറയായി സെക്രട്ടറിയേറ്റിനു മുന്നിലാണ്.ഇന്നലെ സെക്രട്ടറിയേറ്റ് നോര്‍ത്ത് ഗേറ്റ് ഉപരോധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, പട്ടികയില്‍ നിന്നും നിയമനം നടത്താന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് ദീപജ്വാല തീര്‍ത്ത് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. 2019ലാണ് റങ്ക് പട്ടിക നിലവില്‍ വന്നത്. പട്ടിക റദ്ദാകുന്നതോടെ പതിനായിരം യുവാക്കളുടെ പൊലീസ് സ്വപ്നമാണ് പൊഴിഞ്ഞത്. കൊവിഡ് മൂലം നിമന നടപടികള്‍ പ്രതിസന്ധിയിലായ കാലത്തെ പട്ടികയാണിത്. പൊലീസില്‍ ആള്‍ക്ഷാമം രൂക്ഷമായിട്ടും നിയമനം നടത്താത്തതില്‍ സേനക്ക് അകത്തുനിന്നുതന്നെ പതിഷേധം രൂക്ഷമാണ്.