അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് നേരെ വെടിവെപ്പ്
അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് നേരെ വെടിവെപ്പ്. വെർമോണ്ടിൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്. അക്രമിയെ പിടികൂടാനായിട്ടില്ല. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിൽ വിദ്വേഷ വധശ്രമമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്. ഹിസാം അവർഥാനി, കിന്നൻ അബ്ദേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്.