ബസില്‍ മാനഭംഗശ്രമം : കണ്ടക്ടര്‍ അറസ്റ്റില്‍
തളിപ്പറമ്പ് : വിദ്യാര്‍ഥിനിയെ ബസില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ടക്ടറെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. ആലക്കോട് വെള്ളാട്ടെ ഷിജു(34) വിനെയാണ് തളിപ്പറമ്പ് എസ്‌ഐ ദിനേശന്‍ കൊതേരി അറസ്റ്റു ചെയ്തത്.ഈ മാസം 24 ന് രാവിലെ കുട്ടി സ്‌കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. ആലക്കോട് -തളിപ്പറമ്പ് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഷിജു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.