ചികിത്സക്കെന്ന പേരിൽ കേരളത്തിലെ ആനകളെ ഗുജറാത്തിലേക്ക് കടത്താൻ നീക്കം

Spread the love

തൃശ്ശൂർ: ചികിത്സക്കെന്ന പേരിൽ കേരളത്തിലെ ആനകളെ ഗുജറാത്തിലേക്ക് കടത്താൻ നീക്കം. വൻകിട സ്വകാര്യകമ്പനി ഗുജറാത്തിൽ ആരംഭിച്ച മൃഗശാലയിലേക്കാണ് ആനകളെ വിൽക്കുന്നത്.10 ആനകളെയാണ് ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് സൂചന. തൃശ്ശൂർ, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെ ആനകളാണിവ. പല ആനകളെയും തൃശ്ശൂരിൽ കൊണ്ടുവന്ന്‌ നിർത്തിയിരിക്കുകയാണ്. എഴുന്നള്ളിപ്പുകളിൽ സ്ഥിരസാന്നിധ്യമായവയും പിടിയാനകളുമുണ്ട് കേരളം വിടാനൊരുങ്ങുന്നവയിൽ.ഒരാനയ്ക്ക് ഒരു കോടി വരെ നൽകാൻ തയ്യാറാകുന്നുണ്ട്. അരുണാചൽപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽ നിന്നെല്ലാം ഇപ്പോൾത്തന്നെ ഈ മൃഗശാലയിലേക്ക് ആനകളെ എത്തിച്ചിട്ടുണ്ട്അസുഖമുള്ള ആനകളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നുവെന്ന വ്യാജേനെയാണ് ഇവയെ കടത്താൻ ശ്രമിക്കുന്നത്. ഇതിനായി, വന്യജീവികൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള സർക്കാർ സംവിധാനമായ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ വഴിയാണ് ഇവർ നീക്കം നടത്തുന്നത്. നടക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ, കാഴ്‌ചപ്രശ്‌നം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ചികിത്സയ്ക്ക് കൊണ്ടുപോകാൻ വഴിയൊരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *