മിഠായിത്തെരുവിൽ : താൻ ഹൽവ വാങ്ങൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെല്‍ഫിയെടുത്തും അഭിവാദ്യം ചെയ്തും ജനങ്ങള്‍
കോഴിക്കോട്: താന്‍ ഹല്‍വ വാങ്ങുന്നതിനായാണ് മിഠായിത്തെരുവിലെത്തിയതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നഗരത്തിലെത്തിയ ഗവര്‍ണര്‍ കുട്ടികളോട് സംസാരിക്കുകയും മിഠായിത്തെരുവിലെ കടയില്‍ നിന്നും ഹല്‍വ രുചിക്കുകയും ചെയ്തു.നിരവധി പേര്‍ ഗവര്‍ണര്‍ക്ക് ആഭിവാദ്യം അര്‍പ്പിക്കാന്‍ സ്ഥലത്തെത്തി. യുവാക്കളോടൊപ്പം ഗവര്‍ണര്‍സെല്‍ഫിയെടുത്തു. വന്‍ പോലീസ് സന്നാഹമാണ് ഗവര്‍ണറുടെ വരവിനോടനുബന്ധിച്ച് മിഠായിത്തെരുവിലും പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. തന്നെ വെല്ലുവിളിച്ച പ്രതിഷേധക്കാര്‍ക്കുള്ള മറുപടിയായാണ് ഗവര്‍ണറുടെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.