ഒടുവിൽ നരഭോജി കടുവ കൂട്ടിലായി
വയനാട് വാകേരിയിലെ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷിനെ കടിച്ചു കൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പിത്തോട്ടത്തിൽ വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രജീഷിനെ കൊലപ്പെടുത്തി പത്ത് ദിവസത്തിന് ശേഷമാണ് നരഭോജി കടുവ പിടിയിലായത്. ദിവസങ്ങൾ നീണ്ടുനിന്ന വ്യാപക തെരച്ചിലിനാണ് ഇതോടെ അവസാനമാകുന്നത്.ഏറ്റവുമാദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. കൂടല്ലൂർ കോളനിക്കവലക്ക് സമീപമുള്ള കാപ്പി തോട്ടത്തിലെ കൂട്ടിലാണ് കടുവ ഇപ്പോൾ. കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നീക്കം വനംവകുപ്പ് തുടങ്ങി. കടുവയെ തിരികെ കാട്ടിലേക്ക് വിടരുതെന്നും വെടിവെച്ച് കൊല്ലണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.