അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് : സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം

Spread the love

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം. വാർത്ത ഏജൻസിയായ എഎൻഐയാണ് യെച്ചൂരിയെ ക്ഷണിച്ച വിവരം പുറത്തു വിട്ടത്. രാമക്ഷേത്ര നിർമാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് പ്രതിഷ്ഠദിന ചടങ്ങിലേയ്ക്ക് യെച്ചൂരിയെ ക്ഷണിച്ചത്. ജനുവരി 22 ന് ആണ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് കോൺഗ്രസ് നേതാക്കൾക്കും ക്ഷണം ലഭിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മൻമോഹൻ സിങ്, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി തുടങ്ങിയവർക്കെല്ലാം ക്ഷണമുണ്ടായിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കേരളത്തിൽ നിന്ന് മോഹൻലാലിനും അമൃതാനന്ദമയിക്കും ക്ഷണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *