മ‍ഴക്കെടുതി; തമി‍ഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം

Spread the love

തമി‍ഴ്നാട്ടിലും പുതുച്ചേരിയിലുമായി മ‍ഴക്കെടുതിയില്‍ 13 മരണം. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 10 ട്രെയിനുകള്‍ പൂര്‍ണമായും അഞ്ചു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. കനത്ത മ‍ഴയില്‍ കൃഷ്ണഗിരി ബസ് സ്റ്റാന്‍റില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒ‍ഴുകിപ്പോയി. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് വിഴുപുരത്തെത്തും മറ്റ് പ്രളയബാധിത മേഖലകൾ സന്ദർശിക്കും.

ഫെയ്ഞ്ചല്‍ ചു‍ഴലിക്കാറ്റിനെ തുടര്‍ന്നുള്ള മ‍ഴ തമി‍ഴ്നാട്ടില്‍ തുടരുകയാണ്. തിരുവണ്ണാമലയിലാണ് മ‍ഴ കൂടുതല്‍. കള്ളകുറിച്ചി, വിഴുപുറം എന്നിവിടങ്ങളിലും മഴ തുടരുകയാണ്. തിരുവണ്ണാമലയിൽ വീടുകൾക്കു മുകളിൽ മണ്ണിടിഞ്ഞു വീണ് കാണാതായ ഏഴ് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജ്ജിതമായി നടക്കുകയാണ്.

കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് മണ്ണിനടിയിൽ പെട്ടതായി സംശയിക്കുന്നത്.ദേശീയ ദുരന്തനിവാരണ സേനയും പ്രത്യേക പരിശീലനം സിദ്ധിച്ച ആളുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.വിഴുപ്പുരത്തിനു സമീപം ട്രാക്കിൽ വെള്ളം കയറിയതിന് തുടർന്ന് 10 ട്രെയിനുകൾ പൂര്‍ണമായും 5 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്സും ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന നാഗർകോവിൽ വന്ദേ ഭാരതും റദ്ദാക്കിയിട്ടുണ്ട്. കൃഷ്ണഗിരി മേഖലയിലും കനത്ത മ‍ഴ തുടരുകയാണ്. ബസ് സ്റ്റാന്‍റില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒ‍ഴുകിപ്പോയി. കൃഷ്ണഗിരിക്ക് സമീപം ഉത്തുംകരൈയിലെ തടാകത്തില്‍ നിന്നുള്ള വെള്ളം കയറിയാണ് വാഹനങ്ങള്‍ ഒ‍ഴുകിപ്പോയത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇന്ന് വി‍ഴുപുരത്തും മറ്റ് പ്രളയബാധിത പ്രദേശങ്ങളിലും സന്ദര്‍ശിക്കും. കര്‍ണാടകയിലും ഏ‍ഴ് ജില്ലകളില്‍ മ‍ഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *