ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

Spread the love

ഷഹബാസ് കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം എട്ടിന് വിധി പറയും.കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമത്തിൻ്റെ ആനുകൂല്ല്യം നൽകരുതെന്ന് ഷഹബാസിൻ്റെ അഭിഭാഷകൻ. നിയമസംവിധാതത്തിൽ വിശ്വാസമുണ്ടെന്ന് ഷഹബാസിൻ്റെ പിതാവ് വ്യക്തമാക്കി.

തമരശ്ശേരിയിലെ പത്താംകാസുകാരൻ ഷഹബാസിൻ്റെ കൊലപാതകത്തിൽ 6 പേരുടെ ജാമ്യാപേക്ഷയിൽ വിശദമായ വാദമാണ് ഇന്ന് കോടതിയിൽ നടന്നത്. കുട്ടികൾ എന്ന ആനുകൂല്യം കേസിൽ കസ്റ്റഡിയിൽ ഉള്ളവർക്ക് നൽകരുതെന്നും ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഷഹബാസിൻ്റെ കുടുംബം കോടതിയിൽ വാദിച്ചു. നിതി പീOത്തിൽ വിശ്വാസമുണ്ടെന്നുo മുതിർന്ന ആളുകൾക്ക് പങ്കുണ്ടോയെന്ന് കൂടുതൽ അന്വേഷന്നം നടത്തണമെന്നും ഷഹബാനിൻ്റെ പിതാവ് പറഞ്ഞു.

അവധിക്കാലം ആയതുകൊണ്ട്തന്നെ 6 പേരെ രക്ഷിതാക്കൾക്ക് ഒപ്പം വിടണമെന്നും ഇത്രയും ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണം എന്നതായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവ് അടങ്ങുന്ന പെൻഡ്രൈവ് കോടതിയിൽ ഹാജരാക്കി.വിശദമായ വാദം കേട്ട കോടതി വിധിപറയുന്നത് ഈ മാസം 8 ലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *