അമരവിള ചെക്ക് പോസ്റ്റിൽ പുഴുവരിച്ച പഴകിയ മത്സ്യം പിടികൂടി
സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര : അമരവിള ചെക്ക് പോസ്റ്റിൽ പുഴുവരിച്ച പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പഴകിയ മത്സ്യമാണ് പിടികൂടിയത്. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കണ്ടെയ്നർ ലോറിയിൽ വന്ന പുഴുവരിച്ച് പഴകിയ നിലയിൽ മത്സ്യം ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
തമിഴ്നാട് മുട്ടത്തിൽ നിന്നും ആലുവയിലേക്ക് കൊണ്ട് പോകുകയായിരുന്ന രണ്ട് കണ്ടയ്നർ മീനാണ് എക്സൈസ് പിടികൂടിയതെന്ന് വിവരം. മുട്ടം സ്വദേശികളായ പ്രകാശ്, വിനോദ് എന്നിവരാണ് വാഹനത്തിന്റെ ഡ്രൈവർമാർ.വാഹന പരിശോധനയ്ക്കിടയിൽ കണ്ടെയ്നറിന്റെ ഡോർ തുറന്നപ്പോൾ പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫുഡ് ആൻഡ് സേഫ്റ്റി സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.