വഖഫ് ബിൽ പാസാക്കിയതിലൂടെ ഭരണഘടന വീണ്ടും അട്ടിമറിക്കപ്പെട്ടു
വെൽഫെയർ പാർട്ടി
വഖഫ് ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് വെല്‍ഫയർ പാർട്ടി കോഴിക്കോട് സംഘടിപ്പിച്ച ഹെഡ് പോസ്റ്റോഫീസ് മാർച്ച് സംസ്ഥാന സമിതിയംഗം ഏ. പി വേലായുധൻ ഉദ്ഘാടനം ചെയ്തു.
ബിൽ പാർലിമെൻറിൽ പാസാക്കിയതിലൂടെ ഭരണഘടന വീണ്ടും അട്ടിമറിക്കപ്പെട്ടുവെന്നും, അടയാളങ്ങളെ ഇല്ലാതാക്കുന്ന വംശഹത്യാ പദ്ധതിയുടെ ഭാഗമായ വഖഫ് ബില്ലിനെതിരായ പോരാട്ടം ഭരണഘടനാപരമായ ജനാധിപത്യാവകാശങ്ങൾക്കായ പോരാട്ടമാണെന്നും ഗസ്സയുടെ വംശീയ വിരുദ്ധ പോരാട്ടത്തോട് ചേർന്നുനിൽക്കുന്നതാണെന്നും ഏപി. വേലായുധൻ അഭിപ്രായപ്പെട്ടു.
എം. എ ഖയ്യൂം അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ സജീർ നടക്കാവ് സ്വാഗതവും സുഫീറ എരമംഗലം സമാപനവും നിർവഹിച്ചു.നിഹാസ് നടക്കാവ്, യൂസുഫ് മൂഴിക്കൽ,മജീദ് മൂഴിക്കൽ നിസാർ മീഞ്ചന്ത, താസിം റഹ്മാൻ ബസാർ, അയ്യൂബ് കുറ്റിച്ചിറ തുടങ്ങിയവർ മാർച്ചിന് നേതൃത്വം കൊടുത്തു
