തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 35 ആയി

Spread the love

തിരുച്ചി : തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 35 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള 9 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിഷ മദ്യ ദുരന്തത്തില്‍ 127ലധികം പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.അതേസമയം, വിഷമദ്യ ദുരന്തത്തിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ കണ്ണു കുട്ടു എന്ന ഗോവിന്ദരാജിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.മദ്യം ഉണ്ടാക്കാൻ രാസപദാർത്ഥങ്ങൾ സംഭരിച്ച ഇടങ്ങളെക്കുറിച്ച് അന്വേഷണം നടത്തും.അതേസമയം കള്ള കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ അണ്ണാമലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകും.മദ്യമാഫിയയെ പ്രോത്സാഹിപ്പിക്കുന്നത് സംസ്ഥാന സർക്കാരും ഡിഎംകെയും ആണെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാന സർക്കാർ ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം മദ്യ മാഫിയയെ സംരക്ഷിക്കാൻ എന്നും ബിജെപി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *