ചാലക്കുടി ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം
ചാലക്കുടി ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം.ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ വിലകൂടിയ വിദേശ മദ്യങ്ങൾ കവർന്നു.നാല് സിസിടിവി ക്യാമറകൾ തകർത്തശേഷമാണ് മോഷ്ടാക്കൾ ഔട്ട്ലെറ്റിൽ കയറിയത്.ഇന്നലെ രാത്രിയാണ് സംഭവം.രാവിലെ ജീവനക്കാർ എത്തിയ ശേഷമാണ് സംഭവം കണ്ടത്. എത്ര മദ്യം മോഷണം പോയി എന്നറിയാനുള്ള കണക്കെടുപ്പ് തുടരുകയാണ്.മോഷണത്തിനു ശേഷം ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിൽ ആയിരുന്നു കിടന്നിരുന്നത്.ചാലക്കുടി പോലീസ് മേൽ നടപടികൾ ആരംഭിച്ചു.