550 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തു
കോട്ടയം: പാറോലിക്കല്‍ ഭാഗത്ത് വീടിനോടുചേര്‍ന്നുള്ള ഗോഡൗണില്‍നിന്നു അനധികൃതമായി സൂക്ഷിച്ച 550 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തു. ജില്ലയില്‍ അതിരമ്പുഴ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ആണ് സംഭവം.പിടിച്ചെടുത്ത പ്ലാസ്റ്റിക് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു കൈമാറി, നടപടി എടുക്കുന്നതിനു നോട്ടീസ് നല്കി. അതേസമയം, കഴിഞ്ഞ ആഴ്ചയാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ലയിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് ടീം രൂപീകരിച്ചത്.