സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ എക്സൈസ് നടത്തിയ റെയ്‌ഡുകളിൽ മൂന്നിടങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി : മൂന്ന് പേരെ അറസ്റ്റ് ചെയ്തു
ആലപ്പുഴ വടുതല ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.6 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ മഹ്ഫുജിനെ അറസ്റ്റ് ചെയ്തു. ചേർത്തല എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടന്ന റെയ്‌ഡിലാണ് പ്രതി പിടിയിലായത്. ആലപ്പുഴ IB ഇൻസ്പെക്ടർ ഫെമിൻ.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ മധു.എസ്, ജ്യോതിഷ്, സുമേഖ് എന്നിവരും എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ എൻ ബാബു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജി.ജയകുമാർ, പ്രസന്നൻ, സജിമോൻ.കെ.പി, വിജയകുമാർ, പ്രിവന്റീവ് ഓഫീസർ മുസ്തഫ സിവിൽ എക്സൈസ് ഓഫീസർ ജീനു, വികാസ്, മഹേഷ്, സൈബർ സെൽ ഓഫീസർമാരായ അൻഷാദ്.ബി.എ, പ്രമോദ്.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബെൻസി എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.കോഴിക്കോട് പന്തീരാങ്കാവിൽ 1.5 കിലോഗ്രാം കഞ്ചാവുമായി ധീരജ്.എം.എം എന്നയാളാണ് പിടിയിലായത്. ഫറോക്ക് എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാർ.ജിയുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) യുഗേഷ്.ബി, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) രഞ്ജിത്ത്.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സവീഷ്, റജുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുള.എൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡ്രൈവർ എഡിസൺ.കെ.ജെ, കോഴിക്കോട് AEC സ്ക്വാഡ്അംഗങ്ങളായ പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) വിപിൻ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) സന്ദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ജിത്തു, ജിഷ്ണു എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയിൽ 1.27 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച മണക്കാട് സ്വദേശി രവികുമാറിനെ പിടികൂടി. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് കഞ്ചാവ് കണ്ടെടുത്തത്. റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ നിർമലൻ തമ്പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എം.ആർ, അജിത്ത്.ബി.എസ്, ബാലു.എസ്.സുന്ദർ, ജൂലിയൻ ക്രൂസ്, സൂരജ്, തൻസീർ, അഭിരാം, ജോജോ, വനിത സിവിൽ എക്സൈസ് ഓഫീസർ നിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരും പങ്കെടുത്തു.