കനത്തമഴയിലും കാറ്റിലും കോട്ടയം പത്തനംതിട്ടയിൽ വ്യാപക നാശനഷ്ടം വീടിൻ്റെ മേൽക്കൂര തകർന്നു

Spread the love

കോട്ടയം : ശക്ത‌മായ കാറ്റിൽ പത്തനംതിട്ട റാന്നി മേഖലയിൽ മരം വീണ് നാശനഷ്ടങ്ങളുണ്ടായി. ഒരാൾക്ക് പരുക്കേറ്റു അഞ്ചോളം വാഹനങ്ങൾ തകർന്നു. ആറോളം വീടുകൾക്കും കേടുപാടുകൾ ഉണ്ട്. റാന്നി ബൈപ്പാസിൽ രണ്ട് തേക്കുമരങ്ങൾ കടപുഴകി റോഡിലേക്ക് വീണു. നാലു വൈദ്യുതി പോസ്‌റ്റുകൾ ഒടിഞ്ഞു. എതിർവശത്ത് പ്രദർശനത്തിന് ഇട്ടിരുന്ന ഒരു കാർ തകർന്നു. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ ഉണ്ട്. പ്രദർശനശാലയിൽ ഉണ്ടായിരുന്ന ഒരു ജീവനക്കാരന് പരുക്കേറ്റു.ഇടുക്കി ചക്കുപള്ളത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഒരാൾ മരിച്ചു. തമിഴ്‌നാട് കെജി പെട്ടി സ്വദേശി സുധ(50) ആണ് മരിച്ചത്. ഏലത്തോട്ടത്തിലെ ജോലിക്കിടെ തൊഴിലാളിയാണ് അപകടമുണ്ടായത്. കോട്ടയത്ത് ശക്തതമായ കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ തകർന്നു. കിടങ്ങൂരിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു.വൈക്കത്ത് മരം വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. കുമരകം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളിലും നാശമുണ്ടായി. അങ്ങാടി സ്വദേശി വിജയൻറെ വീടിനു മുകളിലേക്ക് അടുത്ത പറമ്പിലെ തേക്കുമരം വീണു. വീടിന്റെ ഒരു ഭാഗവും മുറ്റത്തുണ്ടായിരുന്ന കാറും ബൈക്കും തകർന്നു. ഇടമുറി, ചേത്തയ്ക്കൽ എന്നിവിടങ്ങളിൽ വീടിന് മുളിൽ മരങ്ങൾ വീണു.

Leave a Reply

Your email address will not be published. Required fields are marked *