കണ്ണൂർ ജയിലിൽ നിന്നും ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് വൻ ആസൂത്രണം
കണ്ണൂർ ജയിലിൽ നിന്നും ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് വൻ ആസൂത്രണം. മാസങ്ങൾ പണിപ്പെട്ടാണ് തന്റെ പദ്ധതി ഗോവിന്ദച്ചാമി ആസൂത്രണം നടത്തിയത്. പൊലീസ് ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജയിൽ കമ്പി തുരുമ്പിക്കാൻ ഉപ്പ് വെച്ചു, ശരീരഭാരം കുറച്ചുവെന്നും അടക്കമുള്ള വിവരങ്ങൾ ഗോവിന്ദച്ചാമി പൊലീസിനെ അറിയിച്ചു.സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നൽകി. സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിലെത്തി. തുടർന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളിൽ കയറി ഫെൻസിങ്ങിന്റെ തൂണിൽ കുടുക്കിട്ടുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴിയിലുണ്ട്.