എംഎല്‍എമാര്‍, 2 രാജ്യസഭ എംപിമാരും രാജിവയ്ക്കാതെ മത്സരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: സംസ്ഥാന നിയമസഭയിലെ എം എല്‍ എ മാരും രാജ്യസംഭ അംഗങ്ങളും തല്‍സ്ഥാനം രാജിവെക്കാതെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ നിരീക്ഷകനായ കെ ഒ ജോണിയാണ് ഹര്‍ജി നല്‍കിയത്. എം എല്‍ എ മാരായ കെ രാധാകൃഷ്ണന്‍, കെ കെ ശൈലജ, ഷാഫി പറമ്പില്‍, എം മുകേഷ്, വി ജോയ്, എന്നിവരും രാജ്യ സംഭാംഗങ്ങളായ കെ സി വേണുഗോപാല്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും മത്സരിക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി.ഇവര്‍ നിലവിലുള്ള ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ടാണ് മത്സരിക്കുന്നതെന്നും തല്‍സ്ഥാനം രാജിവെച്ച് മത്സരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ളവരെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി.