പാനൂരിൽ ഒന്നര വയസുകാരനു നേരേ തെരുവു നായയുടെ ആക്രമണം

Spread the love

കണ്ണൂർ: പാനൂരിൽ ഒന്നര വയസുകാരനു നേരേ തെരുവു നായയുടെ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.പാനൂർ സ്വദേശി നസീറിന്‍റെ മകനെയാണ് നായ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റു, 3 പല്ലുകളും നഷ്ട്ടമായി.കഴിഞ്ഞ ദിവസം രാവിലെ 11.30 യൊടെയായിരുന്നു സംഭവം. രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടത്. പല്ലിനും മുഖത്തും കണ്ണിനുമെല്ലാം പരിക്കുകളുണ്ടായിരുന്നു. 3 ദിവസമായി കുട്ടി ആശുപത്രി ചികിത്സയിലാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.സംഭവം നടന്നയുടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്നാണ് കേട്ടത്. കൂടാതെ ഈ മേഖലയിൽ തെരുവുനായകളുടെ ആക്രമണം പതിവാണ്. അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നും പിതാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *