അസ്ഥികൾ ശക്തിപ്പെടുത്തണോ? വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ഇങ്ങനെ കഴിക്കണം
കാൽസ്യത്തോടൊപ്പം, എല്ലുകളെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് വിറ്റാമിൻ ഡിയും(Vitamin D) അത്യാവശ്യമാണ്. ഒരു കുറവ് അസ്ഥികളെ ദുർബലപ്പെടുത്തുന്നതിനും, ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾക്കും, അസ്ഥി ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ 70 മുതൽ 100% വരെ ആളുകൾ വിറ്റാമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നു, അതായത് ഈ കുറവ് ഇവിടെ വളരെ സാധാരണമാണ്. അതിനാൽ, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുകയും, വെയിലത്ത് സമയം ചെലവഴിക്കുകയും, ആവശ്യമുള്ളപ്പോൾ സപ്ലിമെന്റുകൾ കഴിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.വൈറ്റമിൻ ഡിയുടെ കുറവ് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരിൽ പലരും കൃത്യമായി പരിശോധന നടത്തിയ ശേഷം ഡോക്ടറെ സമീപിച്ച് വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നു. മറ്റുചിലരാകട്ടെ സ്വന്തം നിലയിൽ ഇവ വാങ്ങി കഴിക്കുന്നു. മറ്റ് ഗുളികകൾ പോലെ കഴിക്കേണ്ട ഒന്നല്ല വൈറ്റമിൻ ഡി സപ്ലിമെന്റുകൾ. ഇതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സപ്ലിമെന്റുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഓർത്തോപീഡിക് സർജൻ ഡോ. ഷാഗുൺ അഗർവാൾ വിശദീകരിച്ചിട്ടുണ്ട്. ആളുകൾ പലപ്പോഴും വിറ്റാമിൻ ഡി സപ്ലിമെന്റുകൾ തെറ്റായി കഴിക്കുന്നു, ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നു. ഇത് ഒഴിവാക്കാൻ അഞ്ച് പ്രധാന വഴികൾ അദ്ദേഹം നിർദ്ദേശിക്കുന്നു.