പടയപ്പയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ‘സേവ് പടയപ്പ
മൂന്നാര്‍: പടയപ്പയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ‘സേവ് പടയപ്പ’ ക്യാംപെയ്‌നുമായി മൃഗസ്‌നേഹികളും പടയപ്പ ഫാന്‍സ് അസോസിയേഷനും രംഗത്ത്. അരിക്കൊമ്പനെ കാടുകടത്തിയ പോലെ വേണ്ടിവന്നാല്‍ പടയപ്പയെയും മയക്കുവെടിവച്ചു തളയ്ക്കുമെന്ന വനം മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെയാണു ചിലര്‍ രംഗത്തിറങ്ങിയത്.വനമേഖലയില്‍ തീറ്റയും വെള്ളവും ഇല്ലാതായതുമൂലമാണു പടയപ്പ ജനവാസമേഖലയില്‍ ഇറങ്ങിയതെന്ന് ഇവര്‍ പറയുന്നു.മദപ്പാട് ഉള്ളതിനാലാണു സ്വഭാവത്തിലെ മാറ്റം. വേനല്‍മഴ ലഭിച്ചാലുടന്‍ ആന കാടുകയറുമെന്നും ഇവര്‍ പറയുന്നു. ഇനിയുള്ള ഒന്നര മാസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടയപ്പയെ പ്രത്യേകം നിരീക്ഷിച്ചാല്‍ മതിയെന്നും ഇവര്‍ പറയുന്നു. പടയപ്പയെ നാടുകടത്താന്‍ ശ്രമമുണ്ടായാല്‍ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.