വീട്ടിൽ ചാരായം വാറ്റി : യുവാവ് എക്സൈസ് പിടിയിലായി
കൊല്ലം ഓച്ചിറയിൽ ചാരായം വാറ്റുകാരൻ അറസ്റ്റിലായി. വയനകം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന ഷുബിൻ ആണ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിന്റെയും സംഘത്തിന്റെയും പിടിയിലായത്. ഇയാൾ വീടിനോട് ചേർന്ന ബാത്ത് റൂമിൽ വച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. 12.5 ലിറ്റർ ചാരായം, 120 ലിറ്റർ കോട, 30 ലിറ്റർ സ്പെൻഡ് വാഷ്, വാറ്റുപകരണങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു. കൊല്ലം IB നൽകിയ ഇൻപുട്ടിന്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസമായി ഇയാൾ നിരീക്ഷണത്തിൽ ആയിരുന്നു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എ അജയകുമാർ, പ്രിവന്റിവ് ഓഫീസർമാരായ എസ് ആർ ഷെറിൻ രാജ്, ബി സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.പ്രദീപ്കുമാർ, എസ്.ജയലക്ഷ്മി, അൻസാർ. ബി, ഡ്രൈവർ മനാഫ് എന്നിവർ എക്‌സൈസ് സംഘത്തിൽ പങ്കെടുത്തു.