എഐ മന്ത്രി ഗർഭിണി, കുട്ടികൾ 83; വിചിത്ര പ്രഖ്യാപനവുമായി അൽബേനിയൻ പ്രധാനമന്ത്രി

Spread the love

ബെർലിൻ: ഒരു രാജ്യത്ത് എഐ മന്ത്രി എത്തുന്നുവെന്ന വാർത്ത അത്ഭുതത്തോടെയാണ് ലോകം കേട്ടത്. പിന്നീട് അൽബേനിയൻ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത ഏക അംഗമായി ഡിയേല മാറിയ വാർത്ത ലോകം ഏറ്റെടുത്തു. ഇപ്പോഴിതാ ഡിയേലിയക്ക് വിശേഷമുണ്ടെന്ന വാർത്തയാണ് ലോകം. കൗതുകത്തോടെ കേട്ടത്. സംശയിക്കേണ്ട, ഡിയേല ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി എഡി റാമ.സോഷ്യലിസ്റ്റ് പാർട്ടി പാർലമെന്റിലെ ഓരോ അംഗത്തിനും ഒരു സഹായി എന്ന നിലയിൽ 83 കുട്ടികളെ സൃഷ്ടിക്കാനുള്ള പദ്ധതികളാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ബെർലിനിൽ നടന്ന ഗ്ലോബൽ ഡയലോഗിൽ സംസാരിക്കവെയാണ് എഡി റാമ ഈ പ്രഖ്യാപനം നടത്തിയത്. അവർ പാർലമെൻറ് സെഷനുകളിൽ പങ്കെടുക്കുകയും അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി പാർലമെൻറ് അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ കുട്ടികൾക്കെല്ലാം അവരുടെ അമ്മയുടെ അറിവുണ്ടാകുമെന്നും എഡി വിശദീകരിച്ചു.2026 അവസാനത്തോടെ എഐ കുട്ടികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ അസിസ്റ്റന്റുകൾ എങ്ങനെ പ്രവർത്തിക്കുമെന്നും എഡി വിശദീകരിച്ചു. “നിങ്ങൾ കാപ്പി കുടിക്കാൻ പോയി ജോലിക്ക് തിരികെ എത്തുമ്പോൾ ആ സമയം നടന്ന കാര്യങ്ങൾ ഈ കുട്ടി പറയും. നിങ്ങൾ ആരെയാണ് വിമർശിക്കേണ്ടതെന്നും അവർ പറഞ്ഞു തരും.”- അദ്ദേഹം കൂട്ടിച്ചേർത്തു. അൽബേനിയയുടെ പൊതു സംഭരണ സംവിധാനം പൂർണ്ണമായും സുതാര്യവും അഴിമതി രഹിതവുമാക്കുന്നതിനായാണ് സെപ്റ്റംബറിൽ സൂര്യൻ എന്നർത്ഥം വരുന്ന ഡിയേലയെ അവതരിപ്പിച്ചത്.മന്ത്രിയെന്ന നിലയിൽ സുപ്രധാന ചുമതലകളാണ് സർക്കാർ ഡിയേലക്ക് നൽകിയത്. സർക്കാർ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന എല്ലാ ടെൻഡറുകളും ചെലവുകളും കമ്പനികളുടെ യോഗ്യതയും ഡിയേലയാണ് പരിശോധിക്കുന്നത്. ഈ മന്ത്രിക്ക് ശമ്പളമോ പൊലീസിന്റേയോ പട്ടാളത്തിന്റെയോ അകമ്പടിയോ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *