വൃത്തിഹീനമായ നിലയിൽ കണ്ട തലസ്ഥാന നഗരത്തിലെ ബുഹാരി ഹോട്ടൽ പൂട്ടിച്ചു
തിരുവനന്തപുരം : വൃത്തിഹീനമായ നിലയിൽ കണ്ട തലസ്ഥാന നഗരത്തെ അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ പൂട്ടിച്ചു. ഹോട്ടൽ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഹോട്ടൽ വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയത്. എന്നാൽ ഹോട്ടൽ ജീവനക്കാർ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. തുടർന്ന് സംഭവസ്ഥലത്ത് പൊലീസെത്തിയാണ് ഹോട്ടൽ അടപ്പിച്ചത്. സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടത്താനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അവധി ദിവങളുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങൾക്ക് ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിർദേശം നൽകിയത്.