21-ാമത് പ്രവാസി ഭാരതീയ ദിനാഘോഷം 2023 ജനുവരി 9, 10, 11 തീയതികളിൽ തിരുവനന്തപുരത്ത്

Spread the love

തിരുവനന്തപുരം : പ്രവാസിഭാരതീയുടെ ദേശസ്നേഹം ഊട്ടിയുറപ്പിക്കാൻ ഭാരത സർക്കാർ പ്രഖ്യാപിച്ച പ്രവാസിഭാരതീയ ( കേരള ) ദിനാഘോഷം 21-ാം തവണ തലസ്ഥാന നഗരിയിൽ പ്രവാസിഭാരതീയ ദിനമായ ജനുവരി 9 ന് തുടക്കം കുറിക്കുന്നു.9, 10 , 11 എന്നീ മൂന്ന് ദിനങ്ങളിലായി മൂന്ന് വേദികളിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷം നടത്തുന്നത് .

കേരളക്കരയിൽ മുടങ്ങാതെ നടത്തുന്ന ആഘോഷങ്ങൾ പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടിയുളള പുത്തനാശയങ്ങളാണ് രൂപാന്തരപ്പെടുന്നത്.സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ സേവനം നടത്തുന്ന പ്രവാസികൾ ഉൾപ്പെടെയുളള പ്രതിഭകളെ അവരുടെ സാമൂഹിക പ്രതിബദ്ധത പരിഗണിച്ച് , പ്രവാസിഭാരതി കേരളപുരസ്ക്കാരങ്ങൾ നൽകി ആദരിക്കാറുണ്ട്. കേരളത്തിൽ നോർക്ക വകുപ്പ് രൂപകൽപ്പനചെയ്തു നടപ്പിലാക്കിയ മുൻ മുഖമന്ത്രി യശ്ശ: ശരീരനായ ശ്രീ. ഇ.കെ നായനാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രാഷ്ട്രീയ മണ്ഡലത്തിലെ നേതാക്കൾക്ക് നൽകുന്ന ഇ.കെ നായനാർ സ്മാരക പ്രവാസിഭാരതി പുരസ്ക്കാരങ്ങളും വിതരണം ചെയ്യുന്നു. മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ഒരു ദിവസം പൂർണ്ണമായ സെമിനാറുകളും ചർച്ചകളും നടത്തപ്പെടുന്നു.

ജനുവരി 9-ാം തീയതി തിങ്കളാഴ്ച കിഴക്കേകോട്ട ഗാന്ധിപാർക്കിൽ ഉദ്ഘാടന സമ്മേളനം നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും . കെ.എസ്.എഫ്. ഇ ചെയർമാൻ ശ്രീ.കെ. വരദരാജൻ, യു.ഡി.എഫ് കൺവീനർ ശ്രീ. എം.എം. ഹസ്സൻ , ശ്രീ. ടി. ശരത്ചന്ദ്ര പ്രസാദ് മുൻ. എം.എൽ.എ , മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ , സ്വാമി ഗുരുരത്നം , ജ്ഞാനതപസ്വി, കരമന ജയൻ , ജി. മാഹീൻ അബൂബക്കർ , ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ , കൗൺസിലറന്മാരായ പി. രാജേന്ദ്രൻ നായർ എസ്. ജാനകിയമ്മർ , ഷാജിതാ നാസർ എന്നിവർ പ്രസംഗിക്കും. അന്നേദിവസം വൈകുന്നേരം 4.30 മുതൽ സെവൻസ്റ്റാർ മ്യൂസിക്സിന്റെ ഗാനമേള ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *