സംസ്ഥാ​ന​ത്ത് സ്വ​ര്‍​ണ്ണ വി​ല കുതിച്ചുയർന്ന് സർവകാല റെക്കോർഡിലെത്തി

Spread the love

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കുതിച്ചുയർന്ന് സർവകാല റെക്കോർഡിലെത്തി. ഇ​ന്ന് ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വ​ർ​ദ്ധിച്ച​ത്. ഇ​തോ​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ​വ​ന് വി​ല 43,000 ക​ട​ന്നു. ഗ്രാ​മി​ന് 5,380 രൂ​പ​യി​ലും പ​വ​ന് 43,040 രൂ​പ​യി​ലു​മാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപ കൂടി. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് പ​വ​ന് 42,880 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന വി​ല. സ്വ​ർ​ണം സു​ര​ക്ഷി​ത നി​ക്ഷേ​പ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.അതേസമയം, സംസ്ഥാനത്തെ വെളളി വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച്‌ 73 രൂപയായിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *