ഷഹബാസ് കൊലപാതക കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം പതിനൊന്നിലേക്ക് മാറ്റി
ഷഹബാസ് കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം പതിനൊന്നിലേക്ക് മാറ്റി. കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമത്തിൻ്റെ ആനുകൂല്യം നൽകരുതെന്ന് ഷഹബാസിൻ്റെ അഭിഭാഷകൻ. കസ്റ്റഡിയിൽ ഉള്ള 6 പേരുടെ ജാമ്യാപേക്ഷയാണ് വിധി പറയാനായി മാറ്റിയത്.
തമരശ്ശേരിയിലെ പത്താംകാസുകാരൻ ഷഹബാസിൻ്റെ കൊലപാതകത്തിൽ 6 പേരുടെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന് പിന്നാലെയാണ വിധി പറയാനായി ഈ മാസം 1 1 ലേക്ക് മാറ്റിയത്. കുട്ടികൾ എന്ന ആനുകൂല്യം കേസിൽ കസ്റ്റഡിയിൽ ഉള്ളവർക്ക് നൽകരുതെന്നും ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഷഹബാസിൻ്റെ കുടുംബം കോടതിയിൽ വാദിച്ചരുന്നു.
അവധിക്കാലം ആയതുകൊണ്ട്തന്നെ 6 പേരെ രക്ഷിതാക്കൾക്ക് ഒപ്പം വിടണമെന്നും ഇത്രയും ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണം എന്നതായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവ് അടങ്ങുന്ന പെൻഡ്രൈവ് കോടതിയിൽ ഹാജരാക്കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.