സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ഓണത്തിന് അരിയെത്തിക്കാനായി : മന്ത്രി ജി ആർ അനിൽ

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ വീടുകളിലും റേഷൻ കടകൾ വഴി ഓണത്തിന് അരി എത്തിക്കാൻ കഴിഞ്ഞെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ . ചെന്തുപ്പൂർ – പൂവത്തൂർ – ഇരിഞ്ചയം റോഡിൻ്റെ നിർമ്മാണോദ്ഘാടനം പൂവത്തൂർ ജംഗ്ഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.റേഷൻകടകൾ വഴിയും മാവേലി സ്റ്റോർ വഴിയും അരി സുലഭമായി ലഭ്യമാക്കാനായി.വിലക്കയറ്റം ബാധിക്കാതെ മലയാളികൾക്ക് ഇത്തവണ ഓണം ആഘോഷിക്കാൻ സാധിച്ചത് സർക്കാരിൻ്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു. നാടിൻ്റെ വികസനത്തിൽ നെടുമങ്ങാട് നഗരസഭ ഒരുപടി മുന്നിലാണെന്നും 4000 കുടംബങ്ങൾക്ക് വീടുവച്ചു നൽകി മാതൃകയായ നഗരസഭയാണെന്നും മന്ത്രി പറഞ്ഞു. നവംബർ ഒന്നിന്ന് കേരളം അതിദരിദ്രർ ഇല്ലാത്ത നാടെന്ന ഖ്യാതിയിലേക്ക് ഉയരും . അതിൻ്റെ പ്രഖ്യാപനം ഒക്ടോബർ 10 ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് ചെന്തുപ്പൂർ – പൂവത്തൂർ – ഇരിഞ്ചയം റോഡ് നവീകരിക്കുന്നത്. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി . എസ് . ശ്രീജ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *