വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം
കാഞ്ഞങ്ങാട്: വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. പുല്ലൂര്‍ ചാലിങ്കാല്‍ കുളത്തുങ്കാലിലെ ടി. ചന്ദ്രന്റെഓടിട്ട വീടിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.വീട്ടിലെ അടുക്കളയിലെ ഫ്രിഡ്ജിനാണ് ആദ്യം തീ പിടിച്ചത്. മേല്‍ക്കൂര ഭാഗികമായി കത്തി നശിച്ചു ഗൃഹോപകരണങ്ങളായ ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ, മിക്‌സി, വീടിൻ്റെജനല്‍, അടുക്കളയിലെ വയറിങ്, സ്വിച്ച് ബോര്‍ഡ്, മോട്ടോര്‍ പാനല്‍ ബോര്‍ഡ് എന്നിവ പൂര്‍ണമായും കത്തി നശിച്ചു.കാഞ്ഞങ്ങാട് നിന്ന് അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ചൂട് പിടിച്ചു വികസിച്ചിരുന്നു.സേനാംഗങ്ങള്‍ എക്സ്റ്റിംഗ് പ്രഷര്‍ ഉപയോഗിച്ച് ഫ്രിഡ്ജിലെ തീ നിയന്ത്രിച്ച ശേഷം സിലിണ്ടര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയ ശേഷം വെള്ളം പമ്പ് ചെയ്ത് തീ പൂര്‍ണമായും അണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് ഫയർസ്റ്റേഷനിലെസീനിയര്‍ ഫയര്‍ ആൻ്റ് റെസ്‌ക്യൂ ഓഫീസര്‍ പി. പ്രസാദിന്റെ നേതൃത്വത്തില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാരായ പി. അനില്‍ കുമാര്‍,ടി. വി. സുധീഷ് കുമാര്‍, പി. അനിലേഷ്, പി. വരുണ്‍ രാജ്, പി. ആര്‍. അനന്ദു, ഹോംഗാര്‍ഡ് കെ. കെ. സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തീ അണച്ചു.