പാലിയേക്കരയിൽ ടോൾ മരവിപ്പിച്ച് ഹൈക്കോടതി

Spread the love

തൃശ്ശൂർ: പാലിയേക്കരയിൽ ടോൾ മരവിപ്പിച്ച് ഹൈക്കോടതി. നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് ഹൈക്കോടതി മരവിപ്പിച്ചത്. സംസ്ഥാന സർക്കാർ നിലപാട് അറിയിക്കണമെന്നും എൻഎച്ച്എഐ തുടർനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.നാലാഴ്ചയ്ക്ക് ശേഷം ഇതുവരെ സ്വീകരിച്ച നടപടികൾ റിപ്പോർട്ടായി ഹൈക്കോടതിക്ക് സമർപ്പിക്കണം. യാത്രാ ദുരിതത്തെ തുടർന്ന് ടോൾ റദ്ദ് ചെയ്യണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *