ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ ക്രൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ ക്രൂര കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളം. ഇപ്പോഴിതാ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് 5.30യോടെയാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നൽകി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് എല്ലാം തന്നെ ബലപ്രയോഗത്തിലൂടെ സംഭവിച്ചത് ആണെന്നും പ്രതി സമ്മതിച്ചു. പ്രതിയായ അസ്ഫാക്കിനെ സഹായിക്കാൻ കൂടുതൽ സഹായികൾ ഉണ്ടെന്ന് ആയിരുന്നു ആദ്യം പുറത്ത് വന്ന റിപോർട്ടുകൾ എങ്കിലും പ്രതി ഒറ്റക്ക് തന്നെ ആണ് ക്രൂര കൃത്യം നടത്തിയത് എന്നത് പോലീസ് സ്ഥിതീകരിച്ചു.ഒന്നര വർഷം മുൻപാണ് പ്രതി ജോലി അന്വേഷിച്ച് കേരളത്തിൽ എത്തിയത്. വിവിധ സ്ഥലങ്ങളിൽ പ്രതി ജോലിയോ ചെയ്തിട്ടുണ്ട് . കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതിയെ ഇന്ന് 11 മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. പ്രതി അസ്ഫാഖ് ആലത്തിന്റെ സഹായി എന്ന് സംശയിക്കുന്ന ഒരു ആൾ കൂടി പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. എന്നാൽ ഇയാൾക്ക് ഈ ക്രൂരകൃത്യത്തിൽ പങ്കില്ല.ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ വന്നിരുന്നു. പീഡന ശേഷം കഴുത്തിൽ ഗുരുതരമായി മുറിവേൽപ്പിച്ചുവെന്നും കല്ല്‌കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കയർ പോലുള്ള വസ്തുകൊണ്ട് കഴുത്തിൽ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തലയിൽ ഒന്നിലധികം തവണ കല്ലുകൊണ്ട് അടിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം മുഴുവൻ കേരളം ഒന്നാകെ കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലും പ്രാർത്ഥനയും നടത്തുക ആയിരുന്നു. എന്നാൽ എല്ലാവരെയും ദുഃഖത്തിൽ ആഴ്ത്തി കുഞ്ഞ് ചാന്ദിനിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപത്തുനിന്നുമാണ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . പൊലീസ് കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകളാണ് കൊല്ലപ്പെട്ടത്. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.സംഭവത്തിൽ അസം സ്വദേശി അസ്ഫാക് ആലം പിടിയിലായിരുന്നു. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *