ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. കേരളത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തി ഇന്നലെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. കുട്ടിയുടെ തായ്ക്കാട്ടുകര സ്കൂളിൽ പൊതുദർശനത്തിന് വെക്കും. അവിടെ സഹപാഠികളും അധ്യാപകരും കുട്ടിക്ക് അന്ത്യമോപചാരം അർപ്പിക്കും. പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന കേസിലെ പ്രതി അസഫാക് ആലം താൻ തനിച്ചാണ് കൊലപാതകം നടത്തിയത് എന്നും വൈകിട്ട് 5 . 30 നാൻ ക്രൂരകൃത്യം ചെയ്തത് എന്നും പൊലീസിന് മൊഴി നൽകി.കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് എല്ലാം തന്നെ ബലപ്രയോഗത്തിലൂടെ സംഭവിച്ചത് ആണെന്നും പ്രതി സമ്മതിച്ചു. പ്രതിയായ അസ്ഫാക്കിനെ സഹായിക്കാൻ കൂടുതൽ സഹായികൾ ഉണ്ടെന്ന് ആയിരുന്നു ആദ്യം പുറത്ത് വന്ന റിപോർട്ടുകൾ എങ്കിലും പ്രതി ഒറ്റക്ക് തന്നെ ആണ് ക്രൂര കൃത്യം നടത്തിയത് എന്നത് പോലീസ് സ്ഥിതീകരിച്ചു. ഒന്നര വർഷം മുൻപാണ് പ്രതി ജോലി അന്വേഷിച്ച് കേരളത്തിൽ എത്തിയത്. വിവിധ സ്ഥലങ്ങളിൽ പ്രതി ജോലിയോ ചെയ്തിട്ടുണ്ട് . കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതിയെ ഇന്ന് 11 മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. പ്രതി അസ്ഫാഖ് ആലത്തിന്റെ സഹായി എന്ന് സംശയിക്കുന്ന ഒരു ആൾ കൂടി പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. എന്നാൽ ഇയാൾക്ക് ഈ ക്രൂരകൃത്യത്തിൽ പങ്കില്ല.ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ വന്നിരുന്നു. പീഡന ശേഷം കഴുത്തിൽ ഗുരുതരമായി മുറിവേൽപ്പിച്ചുവെന്നും കല്ല്‌കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കയർ പോലുള്ള വസ്തുകൊണ്ട് കഴുത്തിൽ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തലയിൽ ഒന്നിലധികം തവണ കല്ലുകൊണ്ട് അടിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.