സംസ്ഥാനത്ത് ഇന്ന് അർധരാത്രിയോടെ ട്രോളിംങ് നിരോധനം അവസാനിക്കും

Spread the love

സംസ്ഥാനത്ത് ഇന്ന് അർധരാത്രിയോടെ ട്രോളിംങ് നിരോധനം അവസാനിക്കും. ഏറെ പ്രതീക്ഷയോടെ കടലിലിറങ്ങാനൊരുങ്ങുകയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. ഇത്തവണ മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എങ്കിലും അവസാന വട്ടഒരുക്കങ്ങളിലാണ് തൊഴിലാളികൾ.നാളെ മുതൽ 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കുമെന്നാണ് വിവരം. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് കടലിലിറങ്റാൻ മത്സ്യത്തൊഴിലാളികൾക്ക് അവസരം ലഭിക്കുന്നത്.പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും, ഐസുകൾ നിറച്ചും, ബോട്ടുകളെല്ലാം തയ്യാറാക്കി നിർത്തുകയാണ് അവർ.ഇന്ന് അർദ്ധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെയാകും തീരത്തേക്ക് തിരിച്ചെത്തുക.പതിവു പോലെ കഴന്തനും കരിക്കാടിയും ആദ്യം വല നിറയ്ക്കും. പിന്നാലെ ചാകരക്കോള് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത്തവണത്തെ മഴ ലഭ്യത അടക്കം അക്കാര്യത്തിൽ ആശങ്കയും നൽകുന്നുണ്ട്.ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മത്സ്യത്തൊഴിലാളികൾ പരാതി ഉയർത്തുന്നു. യന്ത്രവൽകൃത ബോട്ടുകളിൽ മീൻ പിടിത്തം തുടങ്ങുന്നതോടെ മീൻ വിലയിൽ കുറവുണ്ടാകുമെന്ന ആശ്വാസമാണ് ഉപഭോക്താക്കൾക്ക്.

Leave a Reply

Your email address will not be published. Required fields are marked *