പാടിത്തിമിര്‍ത്ത് ഉറുമി; ഇളകി മറിഞ്ഞ് നിശാഗന്ധി
യുവതയുടെ ട്രെന്‍ഡിനൊപ്പം വേദിയെ ഇളക്കി മറിച്ച് ഉറുമി ബാന്‍ഡ്. കേട്ടു മറന്ന ഗാനങ്ങള്‍ക്ക് പുതുഭാവം നല്കിയപ്പോള് നിശാഗന്ധിയില്‍ ഇന്നലെ (മെയ് 21) ആഘോഷത്തിമിര്‍പ്പിന് അതിരില്ലായിരുന്നു. മലയാളിയുടെ ഗൃഹാതുര ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന മെലഡികള്‍ക്കൊപ്പം തമിഴ് തട്ടുപൊളിപ്പന്‍ ഗാനങ്ങളും ഹിന്ദി ഗാനങ്ങളും കോര്‍ത്തിണക്കിയ സംഗീത നിശയില്‍ താരമായി ഗായകര്‍ ഫൈസല്‍ റാസിയും ശിഖാ പ്രഭാകരനും.ആവേശം അലതല്ലിയ രാവിന് ഡ്രംസില്‍ വിസ്മയം തീര്‍ത്ത് നിതിനും ഒപ്പം ചേര്‍ന്ന് ഗിറ്റാറിസ്റ്റുകളായ ഹുസൈനും അഭിജിത്തും. വിരലുകളാല്‍ സംഗീതത്തിന്റെ മാന്ത്രിക ലോകത്തെ സമ്പന്നമാക്കി കീബോര്‍ഡിസ്റ്റ് സഞ്ജയ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഉറുമി ബാന്‍ഡിന്റെ പ്രകടനം നേരിട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.നാടന്‍പാട്ടിന്റെ താളവുമായി കനല് ബാന്‍ഡ് ഇന്ന് ( മെയ് 22) വൈകിട്ട് 7.30 നിശാഗന്ധിയിൽ. വൈകിട്ട് 6.30 മുതല്‍ ഗായകന് റോഷിന് ദാസ് ഒരുക്കുന്ന സോളോ അണ്‍പ്ളഗ്ഡ് പരിപാടിയും അരങ്ങേറും.