കാമുകിയെ യുവാവ് തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
തിരുവനന്തപുരം : കമിതാക്കൾക്ക് ഇടയിലെ വാക്ക് തർക്കത്തിനിടെ യിൽ കാമുകിയെ യുവാവ് തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി ബർജിൻ ജോഷ്വ എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. മടിച്ചൽ സ്വദേശി ഡെനീഷ്യ എന്ന പെൺകുട്ടിയാണ് യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. മാർത്താണ്ഡത്തിന് സമീപമുളള ഒരു സ്വകാര്യ കോളേജിൽ ഒരുമിച്ച് പഠിക്കുന്നവരാണ് ഇരുവരും . ഇവരും തമ്മിൽ അടുപ്പിൽ ആയിരുന്നുവെന്നും രണ്ട് മാസം മുൻപ് പെൺകുട്ടി അതിൽ നിന്നും പിന്മാറിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം പെൺകുട്ടിയെ തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പ് മടക്കിത്തരാമെന്ന് പറഞ്ഞ് മാർത്താണ്ഡത്ത് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും സംസാരിക്കുന്നതിനിടെ തമ്മിൽ വാക്കേറ്റം ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബർജിൻ നിന്ന് ഡാൻ നിഷ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ നിന്ന് അകലുകയായിരുന്നു ഇതോടെ ബർജിൻ മനോവിഷമത്തിൽ ആയി. ഇതോടെയാണ് പെൺകുട്ടിയെ വിളിച്ചു വരുത്തിശേഷം തന്റെ കൈയിൽ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് യുവാവ് പെൺകുട്ടിയെ വെട്ടുകയായിരുന്നു. ഡെനീഷ്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ബർജിൻ ബൈക്കുമായി സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞു. ശേഷം യുവാവ് റെയിൽവേ ട്രാക്കിന് സമീപം എത്തി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.