എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മൺവിള സ്വദേശി ജോമോൻ എന്ന് വിളിക്കുന്ന അമൽ ശിവനെ (28) ആണ് അറസ്റ്റ് ചെയ്തത്.എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി. എൽ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് യുവാവ് പിടിയിലായത്. കഴക്കൂട്ടം തമ്പുരാൻമുക്ക് ഭാഗത്തു നിന്നും വിൽപ്പനയ്ക്കായി കടത്തികൊണ്ടുവന്ന 1.13 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.ഈ പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴക്കൂട്ടത്തെ ടെക്കികളും സമീപ പ്രദേശത്തെ ചെറുപ്പക്കാരും വിദ്യാർത്ഥികളും ആണ് ഇയാളുടെ ഇരകൾ.സർക്കിൾ ഇൻസ്പെക്ടർ ബി.എൽ.ഷിബുവിനോടൊപ്പം പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, വിപിൻ, സുരേഷ് ബാബു, ആരോമൽ രാജൻ, രതീഷ് മോഹൻ, അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.