അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 8.86 ഗ്രാം കഞ്ചാവ് പിടികൂടി

നെയ്യാറ്റിൻകര : അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 8.86 ഗ്രാം കഞ്ചാവ് പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ* ഭാഗമായി ഇന്ന് രാവിലെ 7:15 മണിയോടെ ചെന്നൈയിൽ നിന്ന് കഴക്കൂട്ടത്തേക്ക് വരികയായിരുന്ന, Vee Vee വോൾവോ ബസിലെ (TN 66 AT 4751) യാത്രക്കാരനായിരുന്ന തമിഴ്നാട് സ്വദേശി യാണ് അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഹരീഷ് കെ (28 വയസ്സ്) എന്ന യുവാവ് തന്റെ കൈവശം ഉണ്ടായരുന്ന പ്ലാസ്റ്റിക് കവറിനുളളിലാണ് കഞ്ചാവ് കൊണ്ടുവന്നത്. ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന പരിശോധനയ്ക്കിടയിൽ ഇവരെ പരിശോധിച്ചപ്പോഴാണ് 8.86 ഗ്രാം ഭാരമുള്ള കഞ്ചാവ് അസ്സിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ മദു എ യുടെ നേതൃത്വത്തിലുള്ള പാർട്ടി പിടികൂടിയത്. അസ്സിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടറിനെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർ മാരായ മനുലാൽ , ശരൺകുമാ൪, വിജീഷ് വുമൺ സിവിൽ എക്സൈസ് ഓഫീസർ ആതിര , എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.