സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കേസ് തുടര്‍ നടപടികള്‍ക്കായി തൃശൂരിലേക്ക് കൈമാറിയേക്കും.സിപിഎമ്മിലെ വനിതാ നേതാക്കള്‍ എല്ലാം ഭരണത്തിന്റെ തണലില്‍ പണമുണ്ടാക്കി തടിച്ചു കൊഴുത്തു പൂതനകളായി കഴിഞ്ഞുവെന്നാണ് ഞായാറാഴ്ച തൃശൂരില്‍ വച്ച് കെ സുരേന്ദ്രന്‍ പറഞ്ഞത്. ബിജെപിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎമ്മിലെ സ്ത്രീകളെയാകെ ഇത്തരത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആക്ഷേപിച്ചിട്ടും അതിനെതിരെ ആ പാര്‍ട്ടിയുടെയോ അതിലെ വനിതാ നേതാക്കളുടെയോ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ലാത്തത് കേരളത്തിന്റെ പൊതു സമൂഹത്തെയാകെ അത്ഭുതപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രന്‍ ഇതു പറഞ്ഞതിന് ശേഷം കെ പി സി സി വൈസ് പ്രിസിഡന്റ് വി ടി ബലാറാമാണ് ആദ്യമായി ഇതിനെതിരെ രംഗത്ത് വന്നത്. അതിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുരേന്ദ്രനെതിരെ രംഗത്തുവന്നു.