ആംബുലന്‍സ് വൈദ്യതി തൂണില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു
കൊല്ലം: ആംബുലന്‍സ് വൈദ്യതി തൂണില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. കൊല്ലം ഓച്ചിറയില്‍ വടിമുക്ക് ജങ്ഷന് പടിഞ്ഞാറെ വശത്തുവച്ചായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഇലക്‌ട്രിക് പോസ്റ്റില്‍ തട്ടി മൂന്ന് തവണ കരണം മറിഞ്ഞ ശേഷം റോഡരികിലെ മാവില്‍ തട്ടി നില്‍ക്കുകയായിരുന്നു. ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ല. ആംബുലന്‍സ് ഡ്രൈവറുടെ സുഹൃത്തുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.