മാർഗി ഉഷ–മാർഗി ജോബി ഷഷ്ടിപൂർത്തി ആഘോഷവും ആദരവുംതിരുവനന്തപുരം: വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി മാർഗി ഉഷയുടെയും
മാർഗി ഉഷ–മാർഗി ജോബി ഷഷ്ടിപൂർത്തി ആഘോഷവും ആദരവും
തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി മാർഗി ഉഷയുടെയും മാർഗി ജോബിയുടെയും ഷഷ്ടിപൂർത്തി ആഘോഷവും ആദരവും സംഘടിപ്പിക്കുന്നു.
കലാ-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ഇരുവരെയും ആദരിക്കുന്ന ചടങ്ങ് സെപ്റ്റംബർ 12-ന് രാത്രി 9.30ന് ചങ്ങനാശ്ശേരി സോപാന സംഗീതം, മിഴാവ് വാദ്യം, കൂടിയാട്ടം, ഗാനമേള തുടങ്ങിയ കലാപരിപാടികളോടെയാണ് നടക്കുന്നത്.
വിവിധ മേഖലകളിലെ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. മാർഗി സെക്രട്ടറി എസ്. ശ്രീനിവാസൻ IAS പരിപാടിക്ക് നേതൃത്വം നൽകും.
പരിപാടിയുടെ ഭാഗമായി പ്രമുഖ വ്യക്തികൾക്ക് ഓണക്കോടി സമർപ്പിക്കുകയും കലാ-സാംസ്കാരിക രംഗത്തെ പ്രവർത്തകരെ ആദരിക്കുകയും ചെയ്യും. ചടങ്ങിൽ നിരവധി കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മാർഗി ഉഷയുടെയും മാർഗി ജോബിയുടെയും കലാജീവിതത്തിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് ആദരമർപ്പിക്കുന്ന ചടങ്ങായി ഷഷ്ടിപൂർത്തി ആഘോഷം മാറും


