തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു ആളപായമില്ല

Spread the love

ഇടുക്കി,തൊടുപുഴ:തമിഴ്‌നാട് സ്വദേശികൾ സഞ്ചരിക്കുകയായിരുന്ന കാറിന് തീ പിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. തൊടുപുഴ – മൂലമറ്റം റൂട്ടിൽ മുട്ടം തോട്ടുങ്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാഹനത്തിന് മുന്നിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പെട്ടെന്ന് കാറിൽ നിന്ന് പുറത്തിറങ്ങി മാറി.ഉടൻ തന്നെ വാഹനത്തിൽ മുഴുവനായി തീ പടർന്ന് പിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടെന്ന് ഇറങ്ങിമാറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് തൊടുപുഴ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *